വ്യവസായം കൊണ്ട് അഭിവൃത്തിപ്പെടുക എന്ന ഗുരുദേവ സന്ദേശം ഉള്‍ക്കൊണ്ട് സ്ത്രീകള്‍ക്ക് പ്രത്യേകമായും അല്ലാതെയും ചെറു വ്യവസായ യൂണിറ്റുകള്‍ ചേര്‍ത്ത് ഒരു ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് രൂപം നല്‍കുക. ഗുണനിലവാരത്തില്‍ ഉല്പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ശിവഗിരിയുടെ ബ്രാന്‍ഡ് നൈമില്‍ വിപണനം നടത്തുക. എല്ലാ ശാഖാസ്ഥാപനങ്ങളിലുമുള്ള ഔട്ട്ലെറ്റ് വഴിയും പ്രത്യേകമായ ഏജന്‍സികള്‍ വഴിയും വിപണനം നടത്തുക. കെമിക്കല്‍ രഹിതമായ സോപ്പുകള്‍, അച്ചാറുകള്‍, കറി പൗഡറുകള്‍, പലഹാരങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, അലങ്കാര വസ്തുക്കള്‍, ബാഗുകള്‍, നോട്ട് ബുക്കുകള്‍, കുടകള്‍, മെഴുകുതിരി, ചന്ദനത്തിരി, പേപ്പര്‍ ക്യാരിബാഗുകള്‍കാര്‍ഷിക ഉപകരണങ്ങളുടെ നിര്‍മ്മാണം etc.ഉല്പ്പന്നങ്ങള്‍ ഗുണനിലവാരത്തില്‍ നിര്‍മ്മിച്ച് പ്രത്യേകമായ ട്രേഡ്മാര്‍ക്കും ബ്രാന്‍റ്നെയിമും നേടുക.
ശിവഗിരി, തോട്ടുമുഖം, കൊറ്റനല്ലൂര്‍, ചെങ്കല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ ആളുകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യാവുന്ന തരത്തില്‍ കുറഞ്ഞ മുതല്‍ മുടക്കിലും വിപണന സാദ്ധ്യതയുള്ളതുമായ ഗുണനിലവാരമുള്ള മേല്‍ വിവരിച്ച ഉത്പ്പന്നങ്ങള്‍ ഉണ്ടാകുന്നതിന് ചെറിയ ചെറിയ യൂണിറ്റുകള്‍ രൂപീകരിക്കുക. ഒരു കോമ്പൗണ്ടില്‍ നിര്‍മ്മിക്കുന്ന വിശാലമായ ഷെഡില്‍ വിവിധ യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് രൂപീകരിക്കുക. ലാഭം ഉണ്ടാകുക, എന്നതിനപ്പുറത്ത് അനേകം ആളുകള്‍ക്ക് തൊഴിലും വരുമാനവും, ഒപ്പം ഗുണമേന്‍മയുള്ള ഉല്പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഈ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ് . നിലവില്‍ ഇത്തരം കാര്യങ്ങള്‍ അസ്പര്‍ശാനന്ദ സ്വാമികള്‍ വിശ്വഗാജിമ�� ത്തില്‍ അനേക വര്‍ഷമായി നടത്തി വരുന്നു.
തൊഴില്‍ സംരഭകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ട്രയിനിംഗുകളും നല്‍കുന്നതിനാവശ്യമായ സെന്‍ററുകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് നടപ്പിലാക്കുക അതിനായി ഉചിതമായ ആളുകളെ നിയമിക്കുക. ഇതിനായി തോട്ടുമുഖം, ചെങ്കല്ലൂര്‍, കൊറ്റനല്ലൂര്‍ ധര്‍മ്മഗിരി എന്നിവിടങ്ങളിലെ സ്ഥലങ്ങള്‍ ഉപയോഗിക്കുക.
You can make a difference for the society. We depend entirely on voluntary contributions for all our work. You can donate us a little part of your income for the sake and benefit of humanity.