LIVE
LIVE

About Guru Nidhi

ഓം ശ്രീനാരായണ പരമ ഗുരവേ നമഃ


അന്നവസ്ത്രാദികൾക്കും , ശാന്തിക്കും , സമാധാനത്തിനും , സുഖത്തിനും മുട്ടിലാത്തൊരു ലോകത്തെ സൃഷ്ടിക്കുന്നതിനു വേണ്ടി ആയുസും വപ്‌സും ആത്മതപസ്സും ബലി ചെയ്‌ത മഹാഗുരു , സർവ ജീവജാലങ്ങളുടെയും ക്ഷേമമൈശ്വര്യങ്ങൾക്കായി 90 വർഷങ്ങൾക്കു മുൻപ്‌ സംസ്ഥാപനം ചെയ്തതാണ് ശിവഗിരി ആസ്ഥാനമായ ശ്രീനാരായണ ധർമ്മ സംഘം . " ജനങ്ങളുടെ ദുരിതം ഇല്ലാതാക്കുകയാണ് നമ്മുടെ ലക്ഷ്യം " എന്ന ഗുരുവാണിയുടെ സാക്ഷത്കാരത്തിനായി പ്രവർത്തിച്ചുവരുന്ന ശിവഗിരിമഠത്തിന്റ ജീവകാരുണ്യ വികസന പ്രവർത്തനങ്ങൾക്ക് ഉർജ്യം പകരുന്നതിനു സ്വകുടുംബത്തിനും ,തൊഴിലിനു ,വ്യവസായത്തിനും , സർവഅഭിവ്യദ്ധി ഭവിക്കുന്നതിനുമായി മഹാഗുരുവിന് നിത്യവും തൃപാത കാണിക്ക സമർപ്പിക്കുന്നതിനായി "ഗുരുനിധി " വിഭാവനം ചെയ്‌തിരിക്കുന്നു . സമൂഹത്തിൽ ദാരിദ്രം മൂലം വിദ്യാഭ്യാസം തടസപ്പെടുന്നവർക്കും , രോഗംമൂലം ദുരിതം അനുഭവിക്കുന്നവർക്കും , ജീവിത സാഹചര്യം ഇല്ലാതെ കഷ്ട്പെടുന്നവർക്കും , ജാതി -മത -വർഗ്ഗ -വർണ്ണ -ദേശ ഭേദമില്ലാതെ ഗുരുദേവ സഹായം എത്തിക്കുന്നതിനായി ഗുരുഭക്തർ ഗുരുനിധിയിലൂടെ നൽകുന്ന പണം വിനിയോഗിക്കുന്നു .മഹാഗുരു ശ്രീനാരായണ ധർമ്മത്തിലൂടെ ഉപദേശിച്ച പഞ്ചമഹായാഹ്‌നത്തിന് പ്രാധന്യം നൽകിയാണ്‌ ഗുരുനിധി വിഭാവനം ചെയ്തിരിക്കുന്നത് . ഗുരുനിധിയിൽ അംഗമാകുന്നതിൽകൂടി ഓരോ ഗുരുഭക്തരും മേൽപറഞ്ഞ യഹ്‌നങ്ങളുടെ സമർപ്പണമാണ് ചെയുന്നത് . എല്ലാ ഗുരുഭക്തതരും ഗുരുനിധിയിൽ അംഗമായി പരമകാരുണികനായ ഗുരുവിന്റെ അനുഗ്രഹാശിസുകൾക്കു പാത്രിഭൂതരാകാൻ ആഭ്യർത്ഥിക്കുന്നു . എന്ന് ഗുരുസേവയിൽ സ്വാമി വിശുദ്ധാനന്ദ പ്രസിഡന്റ് സ്വാമി സാന്ദ്രാനന്ദ സ്വാമി ശാരദാനന്ദ (ജന . സെകട്ടറി ) (ട്രെഷറാർ ) 9400475545 938884993

"Progress through Education & Strength through Organization"
SREE NARAYANA GURU

© 2018 GURU NIDHI is Powered by VMSVEDAWEB