LIVE
LIVE

Agriculture Developments

കാര്‍ഷിക വികസനം

1) വിഷലിപ്തമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും സമൂഹത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളും ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനും ഇടവന്നിട്ടുള്ള ഈ സാഹചര്യത്തില്‍ ഗുരുദേവന്‍ കാര്‍ഷിക മേഖലയ്ക്ക് നല്‍കിയിട്ടുള്ള പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ഒരു കാര്‍ഷിക വിപ്ലവം ശിവഗിരിയുടെ മണ്ണില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നു. അതിനായി വിശദമായ ഒരു പദ്ധതി തന്നെ ഇവിടെ സമര്‍പ്പിക്കുന്നു.

2) ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ അധീനതയിലുള്ള എല്ലാ ഭൂമിയിലും അതിന് അനുയോജ്യമായ കൃഷി ബന്ധപ്പെട്ട കൃഷി വകുപ്പും മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് പ്രാവര്‍ത്തികമാക്കാം.

3) ആദ്യപടിയായി ശിവഗിരി മ� വും വര്‍ക്കല മുനിസിപ്പാലിറ്റി സംസ്ഥാന കൃഷി വകുപ്പ്, കേന്ദ്രകൃഷി വകുപ്പ്, റസിഡന്‍സ് അസ്സോസിയേഷനുകള്‍, കുടുംബ യൂണിറ്റുകള്‍ മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടും പങ്കാളിത്തത്തോടും ഓരോ കുടുംബ ത്തിലേയ്ക്കും നിത്യോപയോഗത്തിനാവാശ്യമായ കാര്‍ഷിക ഉല്പ്പന്നങ്ങള്‍ വിഷമുക്തമായ രീതിയില്‍ കൃഷി ചെയ്യിക്കുന്നതിനായി വിവിധ യൂണിറ്റുകള്‍ക്ക് രൂപം നല്‍കിയും അതിന് ആവശ്യമായ വിത്തും, വളവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയും കാര്‍ഷിക ഉല്പ്പന്നങ്ങള്‍ മതിയായ വില നല്‍കി മ� ം കൃഷിവകുപ്പ് നേരിട്ട് സംഭരിച്ച് മ� ത്തിന്‍റെ ആവശ്യത്തിനും ഒപ്പം മ� ത്തിന്‍റെ കൃഷി വകുപ്പിന്‍റെ വിപണന കേന്ദ്രങ്ങള്‍ വഴി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത് വളരെ കാര്യക്ഷമമായ ഒരു പ്രവര്‍ത്തനം അവലംബിക്കുക എന്നതാണ്. ആവശ്യമെങ്കില്‍ അതിനായി ഫാര്‍മേഴ്സ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി രൂപീകരിക്കുക.

© 2018 GURU NIDHI is Powered by VMSVEDAWEB