LIVE
LIVE

Protection Of Health And Nature

ആരോഗ്യവും പ്രകൃതി സംരക്ഷണവും

ശുചിത്വം - ആരോഗ്യം എന്നീ വിഷയങ്ങളെ സംബന്ധിച്ച ഗുരുദേവന്‍റെ സന്ദേശങ്ങള്‍ക്ക് ആനുകാലിക പ്രസക്തി വളരെ വര്‍ദ്ധിച്ചിരിക്കുന്ന കാലഘട്ടമാണ്. ടി വിഷയങ്ങളില്‍ കാര്യക്ഷമമായ ബോധവത്ക്കരണം നടത്തുന്നതിലേയ്ക്ക് സ്കൂള്‍, കോളേജ് തലത്തിലും വിവിധ കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളുമായി ചേര്‍ന്ന് സെമിനാറുകള്‍ സംഘടിപ്പിക്കുക.

പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കി ശാഖാസ്ഥാപനങ്ങളിലും സ്കൂള്‍, കോളേജ് ക്യാമ്പസുകളിലും പൊതു സ്ഥലങ്ങളിലും ഫലവൃക്ഷ തൈകളും മറ്റ് വൃക്ഷ തൈകളും ഔഷധ തോട്ടം എന്നിവ വച്ചു പിടിപ്പിച്ച് സംരക്ഷിക്കുന്നതിന് നമ്മുടെ സ്കൂള്‍ കുട്ടികളുടെ കൂട്ടായ്മ ഉണ്ടാക്കിയും ഗുരുധര്‍മ്മപ്രചരണസഭ, മറ്റ് ശ്രീനാരായണപ്രസ്ഥാനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രാവര്‍ത്തികമാക്കുക.

ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റ് പങ്കെടുക്കുന്ന പരിപാടികളില്‍ അതായത് ക്ഷേത്രങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി പ്രസിഡന്‍റ് ഒരു വൃക്ഷതൈ നടുക എന്നതും അത് സംരക്ഷിച്ച് പരിപാലിക്കേണ്ടത് ബന്ധപ്പെട്ട സംഘാടകരുടെ ചുമതല എന്ന രീതിയില്‍ ആവിഷ്കരിച്ച് നടപ്പിലാക്കുക. ഇതിനായി ഒരു രജിസ്റ്റര്‍ തന്നെ സൂക്ഷിക്കണം.

© 2018 GURU NIDHI is Powered by VMSVEDAWEB